ആര്‍ ശ്രീലേഖയ്ക്ക് എതിരായ പോക്‌സോ കേസ്; ഇടക്കാല സ്റ്റേ നല്‍കാതെ ഹൈക്കോടതി

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍ ശ്രീലേഖയ്ക്ക് എതിരായ പോക്‌സോ കേസിന് ഇടക്കാല സ്റ്റേ നല്‍കാതെ ഹൈക്കോടതി. തനിക്കെതിരായ പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആര്‍ ശ്രീലേഖ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. ലൈംഗിക പീഡനക്കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതിനാണ് പോക്‌സോ കേസ് എടുത്തത്.
തനിക്കെതിരായ പോക്‌സോ കേസ് നിലനില്‍ക്കില്ല എന്നാണ് ഹര്‍ജിയില്‍ ശ്രീലേഖയുടെ വാദം. ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ തുടര്‍നടപടികള്‍ പാടില്ലെന്നും ശ്രീലേഖ ആവശ്യപ്പെട്ടു. കിളിരൂര്‍, കവിയൂര്‍, പെരുമ്പാവൂര്‍ പീഡന കേസുകളിലെ ഇരകളുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടെ തന്റെ യൂട്യൂബ് ചാനലിലൂടെ പരസ്യപ്പെടുത്തിയതിലാണ് ശ്രീലേഖയ്ക്കെതിരെ കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *